SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

എസ്.ഐ.ഒ സെമിനാര്‍

 

ആലുവ: പൂര്‍വകാല നേതാക്കളുടെ ചരിത്രം പഠിക്കുന്നതിലൂടെ വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കഴിയുമെന്ന് പ്രമുഖ പണ്ഡിതന്‍ അബ്ദുറഹ്മാന്‍ തറുവായി പറഞ്ഞു. ആലുവയില്‍ എസ്.ഐ.ഒ ജില്ല സമിതി സംഘടിപ്പിച്ച 'ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലെ ജനകീയ നേതാക്കള്‍' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗം യൂസുഫ് ഉമരി സംസാരിച്ചു.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് വി.എ.ഇബ്രാഹീംകുട്ടി, എസ്.ഐ.ഒ സംസ്ഥാന പി.ആര്‍ സ.ിടി.ഷുഹൈബ് തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.ഐ.ഒ ജില്ല പ്രസിഡന്റ് കെ.എം.ഷെഫ്‌റിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.എസ്.മുസ്തഫ സ്വാഗതവും സംവേദന വേദി കണ്‍വീനര്‍ ശാക്കിര്‍ പള്ളിക്കര നന്ദിയും പറഞ്ഞു.

No comments: