SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

എസ്.ഐ.ഒ താലൂക്ക് ഓഫീസ് മാര്‍ച്ച്‌

കൊച്ചി: കോളേജുകളുടെ സ്വയം ഭരണവുമായി ബന്ധപ്പെട്ട് സമഗ്ര നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ ജില്ല കമ്മിറ്റി കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുമ്പ് സ്വാശ്രയത്തിന്റെ തുടക്കത്തില്‍ 50: 50 എന്ന് പറഞ്ഞിട്ട് 10 വര്‍ഷം പിന്നിടുമ്പോള്‍ തങ്ങള്‍ പറ്റിക്കപ്പെട്ടെന്ന് പറയുന്ന സാഹചര്യം സ്വയംഭരണ വിഷയത്തില്‍ സംഭവിക്കരുതെന്ന് എസ്.ഐ.ഒ ആവശ്യപ്പെട്ടു.
താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ സംസ്ഥാന സെക്രട്ടറി കെ.എസ്.നിസാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്.എസ്.മുസ്തഫ, ജില്ലാ പ്രസിഡന്റ് കെ.എം.ഷെഫ്‌റിന്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രകടനത്തിന് ജില്ലാ നേതാക്കളായ അജാസ്, റഷാദ് ആലുവ, അഹമ്മദ് സഹീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments: