SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE
Film Appreciation camp @ SIO Azhar Unit
എസ്.ഐ.ഒ അസ്ഹര് യൂണീറ്റ് മാര്ച്ച് 27,28 തീയതികളില് സിനിമാസ്വാദന ക്യാന്പ് സംഘടിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സലീം പൂപ്പലം ക്യാന്പ് ഉദ്ഘാടനം ചെയ്തു. ശേഷം നടന്ന പഠന സെഷനില് സിനിമാ വിശകലനം, സിനിമാപഠനത്തിന്ഒരാമുഖം, സിനിമയുടെ പ്രത്യയശാസ്ത്രം, സംസ്കാര പഠനത്തിന് ഒരാമുഖം, മലയാള സിനിമയിലെ ദേശീയതാ വ്യവഹാരങ്ങള് എന്നീ വിഷയങ്ങളില് യഥാക്രമം ഐ.ഷണ്മുഖദാസ്, സി.ദാവൂദ്, ജിനീഷ് ലാല് , ടി.മുരളീദരന്, കെ.കെ ബാബുരാജ് എന്നിവര് ക്ലാസുകള് നയിച്ചു. ദൈവനാമത്തില് എന്ന സിനിമയെ കേന്ദ്രീകരിച്ച് നസ്റുള്ള വാഴക്കാട് ചര്ച്ച നയിച്ചു. വ്യത്യസ്ഥ ഫിലിമുകളുടെ പ്രതര്ശനവും നടന്നു. കോളേജ് പ്രന്സിപ്പാള് ശക്കീര് മുഹമ്മദ് നദവി സമാപനം നടത്തി. എസ്.ഐ.ഒ അസ്ഹര് യൂണീറ്റ് പ്രസിഡന് ജവാദ് മുഹമ്മദ് അദ്യക്ഷത വഹിച്ചു. എസ്.ഐ.ഒ എറണാകുളം ജില്ലാ പ്രസിഡന് കെ.എസ്.നിസാര് ,കോളേജ് അദ്യാപകന് പി.സി.ശഫീഖ് എന്നിവര് ആശംസകള് അര്പ്പിച്ച് സംസാരിച്ചു. ക്യാന്പ് കണവീനര് നസ്റുദ്ദീന് ആമുഖവും യൂണീറ്റ് സെക്രട്ടറി ബിനാസ് സ്വാഗതവും മുനീബ് മുഹമ്മദ് ഖുര്ആനില് നിന്നും അവദരിപ്പിച്ചു.
Subscribe to:
Post Comments (Atom)

No comments:
Post a Comment