x


കളമശേരി: കൊച്ചിന് യൂണിവേഴ്സിറ്റിക്ക് കീഴിലെ എന്ജിനീയറിങ്ങ് കോളേജുകളില് അന്യായമായി ഫീസ് വര്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില് ശക്തമായ പ്രക്ഷോഭത്തിന് എസ്.ഐ.ഒ നേതൃത്വം നല്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എസ്.നിസാര് പറഞ്ഞു. സര്ക്കാര് മേഖലയില് ഫീസ് വര്ധിപ്പിച്ചു എന്നാണ് ഇതിന് ന്യായമായി പറയുന്നത്.സ്വാശ്രയരംഗത്തെ ഫീസിനും സീറ്റിനും എതിരെ സമരം ചെയ്ത സിന്ധുജോയിയെപോലുള്ളവര് അടങ്ങുന്ന സിന്ഡിക്കേറ്റാണ് ഇതിന് പിന്നിലെന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഫീസ് വര്ധിപ്പിക്കാനുള്ള നീക്കത്തില് പ്രതിഷേധിച്ച് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി യൂണിവേഴ്സിറ്റിയിലേക്ക് നടത്തിയ പ്രതിഷേധമാര്ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുസാറ്റ് യൂണീറ്റ് പ്രസിഡന്റ് കെ.എം.ഷെഫ്റിന്,സാബത് ഉമര് എന്നിവര് സംസാരിച്ചു.യൂണിവേഴ്സിറ്റി സിഗ്നല് പരിസരത്തുനിന്ന് ആരംഭിച്ച മാര്ച്ച് യൂനിവേഴ്സിറ്റി കവാടത്തില് പോലീസ് തടഞ്ഞു.മാര്ച്ചിന് ജില്ലാ നേതാക്കളായ എം.എ.സഹീര്,റഷാദ് ആലുവ, അസ്ഹര്,കെ.എം.ശഫ്റിന് എന്നിവര് നേതൃത്വം നല്കി.
പിന്നീട് വി.സിയുമായി നേതാക്കള് ചര്ച്ച നടത്തുകയും,നിവേദനം നല്കുകയും ചെയ്തു.29 ന് നടക്കുന്ന സിന്ഡിക്കേറ്റ് യോഗത്തില് വിഷയം ചര്ച്ചചെയ്യുമെന്ന് വി.സി ഉറപ്പു നല്കി.
No comments:
Post a Comment