
വൈപ്പിന്: എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സേവന പ്രവര്ത്തനങ്ങളുടെ ഭാഗമായുള്ള വിദ്യാഭ്യാസ സഹായവിതരണവും അവകാശ സംരക്ഷണ സമ്മേളനവും തെക്കന് മാലിപ്പുറത്ത് എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഡോണോ മാസറ്റര് ഉദ്ഘാടനം ചെയ്തു. ഗോശ്രീ ആക്ഷന് കൌണ്സില് ചെയര്മാന് അഡ്വ.മജ്നു കോമത്ത് സഹായ വിതരണം നടത്തി.എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം മുഈനുദ്ധീന് അഫ്സല് മുഖ്യപ്രഭാഷണം നിരവഹിച്ചു. ജില്ലാപ്രസിഡന്റ് കെ.എസ്.നിസാര് അദ്യക്ഷത വഹിച്ചു. വാര്ഡ് മെന്പര് മനോഹരന്, സഖാവ് പൊന്നപ്പന്, ജമാഅത്തെ ഇസ്ലാമി ഏരിയാ ഓര്ഗനൈസര് ഔറംഗസീബ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.ശഫ്റിന് എന്നിവര് സംസാരിച്ചു.എരിയാ പ്രസിഡന്റ് അഫ്സല് സ്വാഗതവും മേഖലാ സെക്രട്ടറി അജ്മല് ഖുര്ആനില് നിന്നും നിരവഹിച്ചു.
No comments:
Post a Comment