
ആലുവ : വിദ്യാര്‍ഥി രാഷ്ട്രീയത്തെ വിദ്യാര്‍ഥികള്‍ അറിവ് കൊണ്ട് ശക്തിപ്പെടുത്തണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തു. ആലുവ അസ്ഹര്‍ ക്യാമ്പസില്‍ എസ്.ഐ.ഒ ഏറണാകുളം ജില്ലാ സംഘടിപ്പിച്ച പ്രവര്‍തക പഠനക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എ മുഹമ്മദ് കമ്മിറ്റി പിരിച്ച് വിട്ട് സ്വാശ്രയ മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പഠനം സമരം സേവനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എസ്.ഐ.ഒ കേരളത്തിലെമ്പാടും ഈ വിദ്യാരംഭത്തില്‍ നടത്തിയ സേവന പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടിയാണ് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ സെക്ഷനുകളിലായി ഇസ്മാഈല്‍ കങ്ങരപ്പടി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി എന്‍.എം അബ്ദുറഹ്മാന്‍, അസി: അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച വൈകുന്നേരം പഠന ക്യാമ്പ് സമാപിക്കും സമാപന സെക്ഷനില്‍ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് വി.എ ഇബ്രാഹിം കുട്ടി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് കെ.എസ്.നിസാര്‍ , സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുക്കും.
No comments:
Post a Comment