SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE
എസ്.ഐ.ഒ കുസാറ്റ് പ്രതിഷേധ സംഘമം സംഘടിപ്പിക്കുന്നു.
മനുഷ്യവകാശ ലംഘനങ്ങള്‍ തുടര്‍ക്കഥയാകുന്ന ഇന്ത്യയില്‍ നീതി നിഷേധത്തിന്റെ ഇരകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അറസ്റ് ചെയ്യപ്പെടുകയും മാനുഷിക പരിഗണനകള്‍ ലഭിക്കാതെ തടവറയില്‍ കഴിയുകയും ചെയ്യുന്ന മഅ്ദനിയും ബിനായക് സെന്നും അവരില്‍ ചിലര്‍മാത്രം. നേരിന്റെ പക്ഷത്ത് നിന്ന് സംസാരിക്കാന്‍ ചങ്കുറ്റം കാണിച്ച ശാഹിനയെയും പോലീസ് തടവിലാക്കി . ഈ അവസരത്തില്‍ നീതി നിഷേധത്തിന്റെ ഇരകളായ ഇവര്‍ക്കു വേണ്ടി എസ്.ഐ.ഒ കുസാറ്റ് ഘടകം ജനുവരി 27 ന് വ്യാഴായ്ച 3.30 ന് കുസാറ്റ് ക്യാമ്പസ് പരിസരത്ത് പ്രതിഷേധ സംഘമം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രശസ്ത പരിസ്തിതി പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ശ്രി: സി.ആര്‍ നീലകണ്ഠന്‍ മുഖ്യ അതിഥിയായിരിക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് താങ്കളെയും ക്ഷണിക്കുകയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment