SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

എസ്.ഐ.ഒ ചലഞ്ച് കപ്പ് ഫുട്ട്ബോള്‍ ടൂര്‍ണമെന്റ് ആലുവ ഈസ്റ്റ് ടീം ചാമ്പ്യന്‍മാരായി.


ആലുവ: എസ്.ഐ.ഒ തോട്ടുംമുഖം ഏരിയയും ട്രാക്ഫോഴ്സ് തോട്ടുംമുഖം യൂണീറ്റും പരുമ്പുറാഞ്ചി ക്ളബ്ളും സംയുക്തമായി നടത്തിയ എസ്.ഐ.ഒ ചലഞ്ച് കപ്പ് ഫുഡ്ബോള്‍ ടൂര്‍ണമെന്റില്‍ തോട്ടുമുഖം പരുമ്പുറാഞ്ചി ക്ളബിനെ പരാജയപ്പെടുത്തി ആലുവ ഈസ്റ്റ് ടീം ചാമ്പ്യന്‍മാരായി. ഏപ്രില്‍ 22 ന് ക്രസന്റ് സ്കൂളിന് എതിര്‍വശമുള്ള ഗ്രൌണ്ടില്‍ ആരംഭിച്ച ഫുഡ്ബോള്‍ ടൂര്‍ണമെന്റില്‍ 14 ടീമുകള്‍ പങ്കെടുത്തിരുന്നു. ടൂര്‍ണമെന്റില്‍ നവരത്നാ മാറംമ്പിള്ളിയുടെ ജയക്രിഷ്ണ മികച്ച ഭാവിതാരമായും, പരുമ്പുറാഞ്ചി ടീമിലെ അല്‍ത്താഫ് മികച്ച ഡിഫന്ററായും താരിഫ് മികച്ച ഗോള്‍ കീപ്പറായും ഈസ്റ് ആലുവ താരം അബിജിത്ത് മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. ഐ ബെല്ല് മാനേജിങ്ങ് പാര്‍ട്ടര്‍ സാജിദ് തറയില്‍, തോട്ടുംമുഖം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ: വീരാവുണ്ണി, എസ്.ഐ.ഒ ജില്ലാ പി.ആര്‍ സെക്രട്ടറി റഷാദ് ആലുവ എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു.

No comments: