SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

വിദ്യാര്‍ത്ഥികള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാവണം - എ.ടി.ഷറഫുദ്ദീന്‍

ആലുവ: പുതിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും ദൈവബോധവുമുള്ളവരാവണമെന്ന് എസ്.ഐ.ഒ മുന്‍ സംസ്ഥാന സമിതിയംഗം എ.ടി.ഷറഫുദ്ദീന്‍. എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി എസ്.ഐ.ഒ എറണാകുളം ജില്ല സംഘടിപ്പിച്ച ടീന്‍സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സെക്ഷനുകളിലായി മെഹ്ബൂബ് കൊച്ചി, ഇ.എം.അമീന്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി.വിദ്യാര്‍ത്ഥികള്‍ക്കായി കലാപരിപാടികളും വടംവലി മത്സരവും നടത്തി. കരിയര്‍ ഗൈഡന്‍സ്, പ്രാഥമിക സുശ്രൂഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രമുഖര്‍ ഇന്ന് ക്ലാസുകള്‍ നയിക്കും.


No comments: