ആലുവ: 'Future is ours' എന്ന കാമ്പയിനിന്റെ ഭാഗമായി എസ്.ഐ.ഒ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാവിദ്യാര്‍ത്ഥി സമ്മേളനം മെയ് 16 ന് ആലുവയില്‍ നടക്കും. ഇതിന്റെ ഭാഗമായി ആലുവ ഹിറ കോംപ്ലക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരിയായി ജമാഅത്തെ ഇസ്്‌ലാമി ജില്ലാ പ്രസിഡന്റ് വി.എ. ഇബ്രാഹിം കുട്ടിയെയും ജനറല്‍ കണ്‍വീനറായി കെ.ഷെമീറിനെയും തെരഞ്ഞെടുത്തു. വിവിധ വകുപ്പുകളുടെ ചെയര്‍മാന്‍,കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളിലേക്ക് യഥാക്രമം പ്രതിനിധി എം.കെ.ജമാല്‍, ഷഫ്‌റിന്‍.കെ.എം., പ്രചരണം: നസീര്‍, ബാസിത്ത്, സാമ്പത്തികം: പി.ഇ.ഷംസുദ്ദീന്‍, ഫസലുറഹ്്മാന്‍, വളണ്ടിയര്‍: ഷെരീഫ് നദ് വി, സാബിത്ത്, അക്കൊമഡേഷന്‍: നിഷാദ്.എം.എ, യാസിര്‍, പ്രകടനം: എം.പി.ഫൈസല്‍, അനീഷ് കൊച്ചി, റിസപ്ഷന്‍: ഹാഷിം ടി.ബി., റഷാദ് ആലുവ, ലൈറ്റ് ആന്റ് സൗണ്ട്: കെ.എ.റഹീം, ഫൈസല്‍ വൈപ്പിന്‍, മീഡിയ: നാസര്‍, ഫൈറൂസ്, ട്രാഫിക്: തല്‍ഹത്ത്, നൗഫല്‍ പറവൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ ജമാഅത്തെ ഇസ്്‌ലാമി ജില്ലാ പ്രസിഡന്റ് വി.എ.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ജമാല്‍ പാനായിക്കുളം, പ്രൊഗ്രാം കണ്‍വീനര്‍ ഷജീര്‍, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി: ഷക്കീല്‍ മുഹമ്മദ്, ജമാഅത്തെ ഇസ്്‌ലാമി ആലുവ ഏരിയാ പ്രസിഡന്റ് പി.ഇ.ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു
No comments:
Post a Comment