കൊച്ചി: ഇന്ത്യ-ഫലസ്തീന്‍ ഫുട്ബാള്‍ മത്സരത്തില്‍ കളിക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് എസ്.ഐ.ഒ പ്രകടനം നടത്തി. എസ്.ഐ.ഒ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരുന്നു പരിപാടി. കരിങ്കല്‍ ചീളുകള്‍കൊണ്ട് ഇസ്രായേലിന്റെ മിസൈലുകള്‍ക്ക് നേരെ പൊരുതുന്ന ഫലസ്തീന്‍ ജനതക്ക്
എല്ലാ ഇന്ത്യാക്കാരുടെയും പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടാകുമെന്നുള്ള മുദ്രാവാക്യവുമായി പ്രകടനക്കാര്‍ ഗ്രൗണ്ട് വലംവെച്ചു. ജില്ലാ പ്രസിഡന്റ് കെ.
എം.ഷെഫ്‌റിന്‍, ജില്ലാ നേതാക്കളായ അഹ്മദ് സഹീര്‍, ഫാരിസ്, പി.എ.അജാസ്, ഷഫീര്‍ പറവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment