SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

ജില്ലാ കാന്പസ് പ്രവര്ത്തക സംഗമം




ആലുവ- വിദ്യാര്ഥി സമൂഹം പഠനത്തിന്റെയും സേവനത്തിന്റെയും മാതൃകകള് ക്യാന്പസുകളില് സൃഷ്ടിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല് സെക്രട്ടറി എസ്.ഇര്ഷാദ് പറഞ്ഞു. ചാലക്കല് ദാറുസ്സലാം സ്കൂള് ഓഡിറ്റോറിയത്തില് എസ്.ഐ.ഒ ജില്ലാ ക്യാന്പസ് പ്രവര്ത്തക സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതോടൊപ്പം ക്യാന്പസുകളിലെ വിദ്യാര്ഥി പ്രശ്നങ്ങളില് വിദ്യാര്ഥികള് സജീവമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിചേര്ത്തു. പരുപാടിയില് ജി.ഐ.ഒ ജില്ലാ പ്രസിഡന്റ കെ.എസ്.സാബിറ അദ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം കെ.എ.യൂസുഫ് ഉമരി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ കെ.എസ്.നിസാര്, എന്നിവര് വിവിധ വിശയങ്ങളില് സംസാരിച്ചു. പ്രോഗ്രാം കണവീനര് അബ്ദുല് ബാസിത്ത് സ്വാഗതവും എം.ജി.യൂണിവേഴ്സിറ്റി സംസ്ഥാന ക്യാന്പസ് സമിതി സെക്രട്ടറി എ.അനസ് സമാപനം നിരവഹിച്ചു. ജില്ലാ ഭാരവാഹികളായ പി.എസ്.അസലം, പി.എം.റഫീഖ്, കെ.എം.ശഫ്റിന് എന്നിവര് നേതൃത്വം നല്കി.

No comments: