SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

മദ്യക്കോള സര്ക്കാര് നീക്കത്തെ ചെറുത്തുതോല്പ്പിക്കുക എസ്.ഐ.ഒ പ്രതിഷേധ ധര്ണ

എറണാകുളം - കോടിക്കണക്കിന് രൂപക്ക് മദ്യപിക്കുന്ന കേരളീയ സമൂഹത്തില്‍ ഇനിയും കൂടുതല്‍ ലഹരിക്കും ഉന്മാദത്തിലേക്കും തള്ളിവിടാന്‍ മദ്യക്കോള വ്യാപകമാക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് എസ്.ഐ.ഒ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നിലവിലെ കണക്കുപകരം 13 വയസ്സുമുതല്‍ മദ്യപിച്ച് തുടങ്ങുന്നവരാണ് ഭൂരിഭാഗം കേരളീയരും. വിദ്യാര്‍ഥികളില്‍ മദ്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള ഈ ജനവിരുദ്ധ നയത്തില്‍ നിന്ന് ഭരണകൂടം പിന്മാവാങ്ങണമെന്നും അല്ലാത്തപക്ഷം വന്‍ പ്രക്ഷോഭത്തെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടിവരുമെന്നും സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി. സ്‌പോര്‍ട്‌സ് ലോട്ടറിയെന്ന ചൂതാട്ടത്തെ വിദ്യാര്‍ഥിസമൂഹം ചെറുത്തുതോല്‍പ്പിച്ചതുപോലെ മദ്യക്കോളയെയും കെട്ടുക്കെട്ടിക്കാന്‍ വിദ്യാര്‍ഥിസമൂഹം തയ്യാറാവണമെന്നും സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. മദ്യക്കോള അനുവതിക്കില്ലാ എന്ന തലക്കെട്ടില് മാര്ച്ച് 8 തീയതി 4 മണിക്ക് എറണാകുളം മേനകാ ജംഗ്ഷനില് പ്രതിശേദ ദര്ണനടത്താനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

No comments: