SIO ERNAKULAM DISTRICT CONFERENCE PROGRAM LIVE

മാവേയിസ്റ്റുകളെ നേരിടേണ്ടത് തോക്കിന് കുഴലിലൂടെയല്ല – ഹമീദ് വാണിമേല്










പറവൂര് : മായിസ്റ്റുകളെ നേരിടേണ്ടത് തോക്കിന് കുഴലിലൂടെയല്ലെന്നും ചര്ച്ചയിലൂടെയും സമവായത്തിലൂടെയുമാണ് പ്രശ്ന പരിഹാരം കാണേണ്ടതെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന രാഷ്ട്രീയ കാര്യ സെക്രട്ടറി ഹമീദ് വാണിമേല്.

എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടന്ന ജില്ലാതല പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിലെ ജനങ്ങളെ ഒറ്റപ്പെടുത്തുന്ന നീക്കങ്ങള് വിഘടന തീവ്രവാദ ഗ്രൂപ്പുകള്ക്കു ശക്തി പകരുന്നുണ്ടോ യെന്നു പരിശോധിക്കപ്പെടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് കെ.എസ്.നിസാര് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. റഫീഖ് , മുന് സംസ്ഥാന പ്രസിഡന്റ് സി.ദാവൂദ്, സംസ്ഥാന സെക്രട്ടറി യൂ.ഷൈജു തുടങ്ങിയവര് പ്രസംഗിച്ചു.

No comments: