കോലഞ്ചേരി: സര്‍ക്കാറിന്റെയും മെഡിക്കല്‍ കൌണ്‍സിലിന്റെയും മുഴുവന്‍ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ നടത്തുന്ന മെഡിക്കല്‍ എം.ബി.ബി.എസ്, പി.ജി പ്രവേശനത്തോടുള്ള ധിക്കാരപരമായ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് എസ്.ഐ.ഒ ആവശ്യപ്പെട്ടു. ഇന്റര്‍ചര്‍ച്ച് കൌണ്‍സിലില്‍പെട്ട കോലഞ്ചേരി മെഡിക്കല്‍ കൌണ്‍സിലിലേക്ക് നടത്തിയ മാര്‍ച്ച് എസ്.ഐ.ഒ കേന്ദ്ര കമ്മിറ്റി അംഗം അന്‍സാര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക നീതിയെ അട്ടിമറിച്ചുകൊണ്ടും ഇടത്തരക്കാരനു പോലും താങ്ങാനാവാത്ത ഫീസ് വെവസ്ഥകളുമായി ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ നടത്തുന്ന ഈ വിദ്യാഭ്യാസ കൊള്ള ഇനിയും കണ്ടുനില്‍ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മത മേലദ്യക്ഷന്‍മാരാണ് ഇത്തരത്തിലുള്ള സാമൂഹിക തി•കള്‍ക്ക് കൂട്ടുനില്‍ക്കുന്നത് അതാണ് ഇതിലെ ഏറ്റവും വലിയ വൈരുദ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം കെ.എസ്.നിസാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ്, സെക്രട്ടറി സാബിത്ത് ഉമര്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ശക്കീല്‍ അഹ്്മദ് എന്നിവര്‍ സംസാരിച്ചു. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് കോലഞ്ചേരി മെഡിക്കല്‍ കോളേജ് പരിസരത്ത് പോലീസ് തടഞ്ഞു. നേരീയ സങ്കര്‍ഷമുണ്ടായി.
No comments:
Post a Comment