ആലുവ: രാജ്യത്ത് നടന്ന എല്ലാ കലാപങ്ങള്‍ക്ക് പിന്നിലും രാഷ്ട്രീയമാണെന്നും എന്നാല്‍, ഇവ മതങ്ങളുടെ പേരില്‍ കെട്ടിവെക്കപ്പെടുകയാണെന്നും ജമാഅത്തെ ഇസ്്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.മുജീബ് റഹ്്മാന്‍. എസ്.ഐ.ഒ ജില്ലാ വിദ്യാര്‍ത്ഥിസമ്മേളനം ആലുവ മഹാത്്മാഗാന്ധി ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ' ഒത്തുതീര്‍പ്പ് രാഷ്ട്രീയം' ആണ് നടക്കുന്നത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കൊലപാതകക്കേസുകളുടെ യഥാര്‍ത്ഥ വസ്തുത പുറത്തുവരാറില്ല. രാഷ്ട്രീയ ഇടപെടലുകളും പരസ്യമാകാറില്ല. ഇതാണ് ' ഒത്തുതീര്‍പ്പു രാഷ്ട്രീയം.
ഇടമലയാര്‍, മലബാര്‍ സിമന്റ്‌സ് അഴിമതികളുമായി ബന്ധപ്പെട്ട കൊലപാതകക്കേസുകളിലെയോ പെണ്‍വാണിഭങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളിലെയോ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവന്നിട്ടില്ല. ഒഞ്ചിയം കൊലപാതകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഇടപെടലുകള്‍ക്കും ഇതുതന്നെയാകും അവസ്ഥ. സംസ്ഥാനത്ത് സംശുദ്ധ രാഷ്ട്രീയ ചേരി ഉണ്ടാകണമെന്നും മുജീബ് റഹ്്മാന്‍ പറഞ്ഞു.
എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷിഹാബ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.കെ.സാദിഖ്, ജമാഅത്തെ ഇസ്്‌ലാമി ജില്ലാ പ്രസിഡന്റ് വി.എ.ഇബ്രാഹിം കുട്ടി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഉമര്‍, ജി.ഐ.ഒ ജില്ലാ കാമ്പസ് കണ്‍വീനര്‍ കെ.എം.ആബിദ എന്നിവര്‍ സംസാരിച്ചു.
ഒരു മാസമായി എസ്.ഐ.ഒ നടത്തിവരുന്ന 'ഫ്യൂചര്‍ ഈസ് അവേഴ്‌സ്' കാമ്പയിന്റെ ഭാഗമായാണ് സമ്മേളനം നടത്തിയത്. സമ്മേളനത്തിന്റെ മുന്നോടിയായി നഗരത്തില്‍ പ്രകടനം നടത്തി.
No comments:
Post a Comment