
എറണാകുളം: C.B.S.E 10th, +2 പരീക്ഷകള്‍, വെള്ളിയാഴ്ച ദിവസങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ജുമുഅ നമസ്‌കാരം നഷ്ടപ്പെടുന്ന രീതിയില്‍ ക്രമീകരിച്ചത് മാറ്റണം എന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഒപ്പു ശേഖരണം നടത്തിയത്. ഈ വിഷയത്തില്‍ എസ്.ഐ.ഒ കേന്ദ്രമന്ത്രിക്കും C.B.S.E അധികൃതര്‍ക്കും ബള്‍ക്ക് മെയിലുകള്‍ അയച്ചിരുന്നെങ്കിലും തീരുമാനം ഉണ്ടായിരുന്നില്ല. എസ്.ഐ.ഒ എറണാകുളം ജില്ലാകമ്മറ്റിയുടെ കീഴില്‍ നടന്ന ഒപ്പുശേഖരണം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും, ജുമാ മസ്ജിദുകളിലുമാണ് നടന്നത്. ആയിരക്കണക്കിന് ആളുകള്‍ ഒപ്പുശേഖരണത്തില്‍ പങ്കാളികളായി, തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ആലുവ,പെരുമ്പാവൂര്‍, പറവൂര്‍, മുവാറ്റുപുഴ, പുക്കാട്ടുപടി, ശ്രീമൂലനഗരം തുടങ്ങിയ ഇടങ്ങളില്‍ പരിപാടിക്ക് എസ്.ഐ.ഒ നേതാക്കളായ ഷഫീഖ് ഫാറൂഖി, അബ്ദുല്‍ അസീസ്, ഷിയാസ്, അജാസ് പെരുമ്പാവൂര്‍, സൈഫ് ബിന്‍ അസ്‌ലം, റിയാസ് പറവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment